സൗദിയിൽ മർച്ചന്റ് നേവിയിൽ ജോലി; വലവിരിച്ച് ഷൊർണൂർ പൊലീസ്, 27 വയസ്സുകാരൻ അറസ്റ്റിൽ
പാലക്കാട്:ഷൊർണൂർ സൗദിയിൽ മർച്ചന്റ് നേവിയിൽ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വടമൺ തെക്കേക്കര തെക്കേതിൽ വീട്ടിൽ ആദർശിനെ (27) ആണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ്, സെപ്റ്റംബർ മാസങ്ങളിലായി വാടനാംകുറുശ്ശി സ്വദേശിയുടെ 3,85,000 രൂപയാണ് തട്ടിയത്.
എയർബിഎൻബി
ജോലി ശരിയാക്കിക്കൊടുക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വന്നപ്പോഴാണ് യുവാവ് ഷൊർണൂർ പൊലീസിനെ സമീപിച്ചത്. സമാനമായ സംഭവത്തിൽ ആദർശിനെതിരെ കണ്ണൂർ ആറളം പൊലീസ് സ്റ്റേഷനിലും കേസുണ്ട്. വേറെയും പരാതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








