കല്ലേക്കുളങ്ങര പീഡന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു
കല്ലേക്കുളങ്ങര പീഡന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു
ഹേമാംബിക നഗർ: കല്ലേക്കുളങ്ങര പീഡന കേസ് അന്വേഷണം പൂർത്തിയായി. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് 39 ദിവസത്തിനകമാണ് കേസന്വേഷണം പൂർത്തിയാക്കിയത്. നേരത്തേ അറസ്റ്റിലായ പ്രതി അകത്തേത്തറ രതീഷ് റിമാൻഡിലാണ്. 51 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 30ലേറെ രേഖകൾ പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനക്ക് അയച്ചതായി കേസ് അന്വേഷിച്ച ഇൻസ്പെക്ടർ എ.ജെ. ജോൺസൺ പറഞ്ഞു. എസ്.സി.പി ഒ. പ്രശോഭ്, സി.പി.ഒ ജംബു, അരുണാഞ്ജലി, മേരി നാൻസി, സന്ധ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.