പാലക്കാട് :നല്ലേപ്പിള്ളി തോട്ടത്തുകളം ചാമി മകൻ രാമൻകുട്ടി ( 57) നെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളുടെ ശരീരത്തിൽ കണ്ട പരിക്കുകൾ കാരണമാണ് സംശയത്തിന്റെ പേരിൽ മകൻ ആദർശ് (26) നെ കസ്റ്റഡിയിലെടുത്തത്. മകൻ ലഹരിക്ക് അടിമയാണ് ‘
വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ വാസ്തവം അറിയൂ എന്നാണ് പോലീസ് പറയുന്നത്. നാളത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടും നിർണായകമാണ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിയുന്നത്









