യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം
കുഴൽമന്ദം സ്വദേശി മനോജ് കുമാർ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം. മനോജ് കുമാറിന്റെ ആത്മഹത്യകുറിപ്പിൽ ഭാര്യ ചിത്രയുടെയും സുഹൃത്തിന്റെയും പേര് കണ്ടെത്തി.
ഭാര്യ മനോജ് കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് മനോജ് കുമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. കുഴൽമന്ദം
ആത്മഹത്യാക്കുറിപ്പിൽ മരിച്ചയാളുടെ ഭാര്യയുടെയും ആൺസുഹൃത്തിന്റെയും പേര് ഉണ്ടായിരുന്നു.
കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മരിച്ചയാളുടെ ഭാര്യ ജോലി ചെയ്യുന്നത്. കോൺഗ്രസിന്റെ ഭരണത്തിലാണ് സംഘം. സംഘം പ്രസിഡന്റ് വിജീഷ് സഹദേവനും മരിച്ച മനോജ്കുമാറിന്റെ ഭാര്യ ചിത്രയും തമ്മിൽ സൗഹൃദമായിരുന്നു.
വിവാഹമോചനത്തിനായി ഇരുവരും മനോജ്കുമാറിനെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും മനോജ്കുമാറിൻ്റെ കുടുംബം പറയുന്നു.
ഇന്നലെ വൈകീട്ട് ആണ് മനോജ്കുമാർ വിഷം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മനോജ്കുമാർ മരിച്ചത്









