റോഡരികിൽ യുവാവ് മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം, സമീപത്ത് ചോരപ്പാടുകളുണ്ട്.
റോഡരികിലെ കടയ്ക്ക മുന്നിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയിൽവെ കോളനി റോഡിൽ ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്.
മുട്ടിക്കുളങ്ങര സ്വദേശി വേണു എന്നയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് ഹേമാംബിക നഗർ പോലീസ് അറിയിച്ചു.
അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.









