പാലക്കാട്: 11.370 കിലോ കഞ്ചാവ് കടത്തിയ കേസിൽ കോഴിക്കോട് പന്തീരങ്കാവ് മാത്തറ കല്ലുവഴി രാജേഷിനെ (31) പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതി അഞ്ചുവർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. 2018 ജൂലൈ 18ന് ഒറ്റപ്പാലം പൊലീസാണ് പ്രതിയെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്. പാലക്കാട്: 4.25 കിലോഗ്രാം കഞ്ചാവ് കൈവശംവെച്ചതിന് തിരൂരങ്ങാടി മൂന്നിയൂർ വടക്കേവീട്ടിൽ രഞ്ജിത്തിനെ (32) പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതി മൂന്നുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം അധിക തടവ് അനുഭവിക്കണം. രണ്ടാം പ്രതിയെ വെറുതെവിട്ടു. 2016 മേയ് 31നാണ് വണ്ണാമടയിലാണ് കേസിനാസ്പദമായ സംഭവം. കൊഴിഞ്ഞാമ്പാറ പൊലീസാണ് കേസെടുത്തത്