ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തുവര്‍ഷത്തിന് ശേഷം പാലക്കാട് കസബ പൊലീസ് പിടികൂടി.
കണ്ണൂര്‍ സ്വദേശി പ്രസന്നനെയാണ് (കണ്ണൂരാൻ-50) പൊലീസ് പിടികൂടിയത്. കേസില്‍ എട്ട് താമസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തമിഴ്നാട്ടിലേക്ക് പോകുകയും പിന്നീട് കേരളത്തിലേക്ക് വരാതെ പല ഭാഗങ്ങളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു.
2013ല്‍ പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയില്‍ മണലി നെറുകക്കാട് കനാല്‍ വരമ്ബില്‍ താമസിക്കുന്ന ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവുമായി ഉണ്ടായ തര്‍ക്കത്തിനിടയില്‍ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.