പ്രണയം നടിച്ച് പതിനാറു വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവിന് കഠിനതടവും പിഴയും. പാലക്കാട് സ്വദേശിയായ വിപിനെയാണ് (23) പട്ടാമ്ബി പോക്സോ കോടതി ശിക്ഷിച്ചത്.
പ്രതിക്ക് 27 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.