പാലക്കാട് : പേഴുംകര മോഡൽ ഹൈസ്ക്കൂളിൽ പഠിക്കുകയായിരുന്ന കൽപ്പാത്തി ചുണ്ണാമ്പു തറ റെയിൽവേ ലൈനിൽ താമസിക്കുന്ന ഷാജഹാൻ്റെ മകൻ തൗഫീഖ് റഹ്മാൻ, ശംഖുവാർ മേട്ടിൽ താമസിക്കുന്ന ബഷീർ മകൻ ഷാഹിദ് മുനീർ, കാജാഹുസൈൻ മകൻ മുഹമ്മദ് ഷാമിൽ എന്നീ വിദ്യാർത്ഥികളെ 13/06/2016 റമദാൻ അഞ്ചാം നോമ്പ് വൈകീട്ട് 4. 30 ന് സ്ക്കൂൾ വിട്ട് വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ കാവൽപ്പാട് റെയിൽവേ ഗേറ്റിനടുത്ത് വെച്ച് കാവൽപ്പാട് സുധീഷ് എന്ന മൊട്ട സുധി, സുധീഷിൻ്റെ കൂട്ടുകാരായ കൊടുന്തിരപുളളി ഷിജിൽ, ജിത്തു എന്നീ ക്രിമിനലുകൾ ഈ മൂന്നു വിദ്യാർത്ഥികളെ ബലമായി തടഞ്ഞു നിർത്തി വ്രതമുളള വിദ്യാർത്ഥികളോട് പേര് ചോദിക്കുകയും നിർബന്ധിച്ച് മദ്യക്കുപ്പി വായിലേയ്ക്ക് ഒഴിപ്പിച്ച് കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്ത കുട്ടികളെ അന്വേഷിച്ച് രക്ഷിതാക്കൾ സംഭവ സ്ഥലത്ത് എത്തുകയും കുട്ടികളെ തടഞ്ഞുവെച്ചിരിക്കുകയായിരുന്ന സുധീഷിൻ്റെ കൈയ്യിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ സുധീഷ് എസ് മോഡൽ കത്തി എടുത്ത് ഷാജഹാനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ മൂന്ന് പേരും നിരവധി ക്രിമിനൽകേസിലെ പ്രതികളാണ്. നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾക്ക് 15 മാസം തടവും 11,500 രൂപ പിഴയും ഒന്നാം അധീഷനൽ സെഷൻസ് ജഡ്ജി മുരളികൃഷ്ണ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ : V ആനന്ദ് ഹാജരായി.