പെരിന്തമണ്ണ: മൃഗാശുപത്രിയിൽ നിന്നും മൊബൈൽ ടാബ് മോഷ്ടിച്ച പ്രതിയെ മലമ്പുഴ നിന്നും പിടികൂടി
മണ്ണാർക്കാട്.പട്ടാമ്പി റോഡിലുള്ള മൃഗാശുപത്രിയിൽ നിന്നും ഒരു വർഷം മുൻപ് മൊബൈൽ ടാബ് മോഷ്ടിച്ച കേസിൽ നിരവധി മോഷണ കേസുകളിലെ പ്രതിയായ മണ്ണാർക്കാട് കാഞ്ഞിരം കണന്നൂർ വിട്ടിൽ ഷെമിൻ, ( 21 ), നെ പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, SI നൗഷാദ് CK എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പെരിന്തൽമണ്ണ DYSP സന്തോഷ് കുമാറിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ പോലീസ് ഇന്സ്പെസക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നൗഷാദ് CK, ASI ഷാജഹാൻ, CPO മാരായ ഷജീർ,ഷാലു, കബീർ എന്നിവരുൾപ്പെട്ട ആന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.










