കുഴൽമന്ദം: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും െപാലീസ് അറസ്റ്റ് ചെയ്തു. തേങ്കുറുശ്ശി കരുമൻകാട് സ്വദേശിനി 34കാരിയാണ് ബുധനാഴ്ച മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 37കാരനായ യുവാവിനോടൊപ്പം പോയത്. തുടർന്ന് ഭർത്താവിൻെറ പരാതിയിൽ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്ത പൊലീസ് കാമുകനായ യുവാവിൻെറ വീട്ടിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനും അതിന് പ്രേരണ നൽകിയതിനുമാണ് കേസടുത്തതെന്ന് കുഴൽമന്ദം എസ്.ഐ എ. അനൂപ് പറഞ്ഞു.