അട്ടപ്പാടി: രാത്രി 9.30ന് കോട്ടത്തറയിൽ വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് രണ്ട് യുവാക്കൾക്ക് കുത്തേൽക്കുന്നതിൽ കലാശിച്ചത്. കോട്ടത്തറ സ്വദേശികളായ ഹരിഹരൻ, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. ഒരാളുടെ വയറിൽ പോറലുണ്ട് , മറ്റേയാൾക്ക് രണ്ട് സ്റ്റിച്ചുമുണ്ട്. വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതരമല്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയോടെ ഏഴ് പേരെ ഷോളയൂർ പോലിസ് അറസ്റ്റ് ചെയ്തു.
കോട്ടത്തറ സ്വദേശികളായ ബാലാജി(21), അജോമോൻ (28), രാബിൻ (22), ആൽവിൻ (23), റിജോ ജോസ് (26), അജിത്ത്കുമാർ(24), രാഹൂൽ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലാജിയാണ് യുവാക്കളെ കത്തിക്കൊണ്ട് കുത്തിയത്.