പീച്ചി തെക്കേകുളം ദേശത്തു ത്രിപ്പാക്കൽ വീട്ടിൽ മുകന്ദൻ മകൻ പി പി എന്ന് വിളിക്കുന്ന അഖിലിനെ പട്ടിക്കാട് പീച്ചി റോഡ് പരിസരത്ത് നിന്നും 1.5 കിലോ കഞ്ചാവുമായി പിടികൂടി തൃശൂർ എക്സൈസ് ഇന്റലിജൻസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, തൃശൂർ റേഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ്കുമാർ. S., തൃശൂർ റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനൻ, ഇന്റലിജൻസ് ഓഫീസർ മാരായ ഷിബു. K. S, സതീഷ്. O. S, മോഹനൻ. T. G, ലോനപ്പൻ. K. J, പ്രിവന്റീവ് ഓഫീസർ സജീവ്. K. M, ജെയ്സൺ ജോസ് , രാജു NR, ഇർഷാദ്, ജോസഫ് എന്നിവർ ചേർന്നാണ് കേസ് പിടികൂടിയത്.










