പാലക്കാട്‌ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് അഞ്ചു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചെലേങ്കര കൊന്നക്കോട് വീട്ടിൽ രാധാകൃഷ്ണനെ (38) പാലക്കാട് പോക്സോ അതിവേഗ കോടതി ജഡ്ജി ജി രാജേഷാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക കഠിനതടവും അനുഭവിക്കണം. പാലക്കാട് അതിവേഗ പോക്‌സോ കോടതിയുടെ ആദ്യ ശിക്ഷാവിധിയാണിത്.2017 സെപ്‌തംബർ 27-നാണ് സംഭവം. കുട്ടിയെ സ്കൂളിൽനിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിനിടെ ഓട്ടോയിൽവെച്ച് പീഡിപ്പിച്ചതായാണ് കേസ്. 12 സാക്ഷികളെ വിസ്തരിച്ചു.










