പാലക്കാട് ഷൊര്‍ണ്ണൂരില്‍ ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജിതേഷ് അഞ്ചേരി സ്വദേശി അരുണ്‍ എന്നിവരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിപണിയില്‍ മൂന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡും ഷൊര്‍ണ്ണൂര്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ കഞ്ചാവെത്തിച്ച് ഇടപാടുകാര്‍ക്ക് ഉയര്‍ന്ന വിലയില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്.










