കിഴക്കഞ്ചേരിയിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂലങ്കോട് കാരപ്പാടത്ത് വീട്ടിൽ ശ്രീജിത്ത് (33) ആണ് അറസ്റ്റിലായത്. മംഗലംഡാം ഓലിംകടവ് കുന്നത്ത്ഗേറ്റ് ശിവന്റെ മകൾ ശ്രുതി (30) ആണ് ഇക്കഴിഞ്ഞ 18നു ഭർതൃഗൃഹത്തിൽ വച്ചു ഗുരുതരമായി പൊള്ളലേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21നു മരിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണു ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
പൊള്ളലേറ്റ സമയത്തു ശ്രീജിത്തും എട്ടും നാലും വയസ്സായ രണ്ട് ആൺമക്കളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മരണവുമായി ബന്ധപ്പെട്ടു ശ്രുതിയുടെ അച്ഛൻ ശിവൻ, അമ്മ മേരി, സഹോദരി നീതു എന്നിവർ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു.
ണ










