പാലക്കാട്: പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച് 11 ലക്ഷം കവർന്ന കേസിൽ ഒളിവിൽ പോയ രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി.
തിങ്കളാഴ്ച രാത്രി പൂടൂർ-ആനിക്കോടാണ് സംഭവം. പച്ചക്കറി വിൽപ്പനയുടെ കലക്ഷൻ തുകയുമായി വന്നിരുന്ന യുവാവിനെയും ഡ്രൈവറെയും തടഞ്ഞ് കത്തികാട്ടി പണം കവരുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ൈഡ്രവറായിരുന്ന അരുണും സുഹൃത്തുക്കളും ചേർന്ന് ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പാലക്കാട് സ്വദേശികളായ സതീഷ്, മനോജ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്