ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം തേടും
അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയില്‍ പോലീസ് നിയമോപദേശം തേടും.പരാതി പാലക്കാട് എസ്പി നോർത്ത് പൊലീസിന് കൈമാറും.
മൂന്നാം കക്ഷിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഷാഫി പറമ്ബിലിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താൻ ഉറച്ചുനില്‍ക്കുകയാണെന്ന് ഇ.എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാർക്ക് പരാതി കൊടുക്കുകയോ നിയമപരമായി മുന്നോട്ടുപോകുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു









