രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ് നടത്തി’; CPM പാലക്കാട് ജില്ലാ കമ്മിറ്റിയംഗം ഗോകുൽ ദാസിനെതിരെ ഫ്ലക്സ്
മുണ്ടൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവ് അ ഗോകുൽദാസിനെതിരെ ഫ്ലക്സ്. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്ത് ഫ്ലക്‌സ് സ്ഥാപിച്ചത്.
രക്തസാക്ഷി കെ സി ബാലകൃഷ്‌ന്റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് പി എ ഗോകുൽ ദാസ് എന്ന് ഫ്ലക്സിൽ ആരോപിക്കുന്നു. പാർട്ടി അന്വേഷണം നടക്കട്ടെയെന്നും വിജിലൻസ് അന്വേഷണം അനിവാര്യമെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നുണ്ട്.
നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിൽ ആവശ്യപ്പെടുന്നുണ്ട്.
എ ഈ ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തുമാ |റ്റി. സാമ്ബത്തിക ക്രമക്കേടിൽ ഗോകുൽദാസിന് എതിരെ സി. പി എം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.