പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്ബനി ഒയാസിസില്‍ നിന്ന് രണ്ട് കോടി കൈപ്പറ്റിയെന്ന ആരോപണം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് നോട്ടീസ് അയച്ചത്. സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് നോട്ടിസയച്ചത്.
പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും. സിപിഎം രണ്ട് കോടിയും, കോണ്‍ഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്‍റെ ആരോപണം.