1991-ല്‍ പാലക്കാട് മുൻസിപ്പല്‍ ചെയർമാൻ എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന്‍ പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ.
1991-95 വരെ പാലക്കാട് മുൻസിപ്പാലിറ്റി സി.പി.എം ഭരിച്ചത് ബി.ജെ.പി പിന്തുണയോടെയായിരുന്നു” എന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു കത്തില്ല എന്നാണ് നിതിൻ കണിച്ചേരി സന്ദീപ് വാര്യർക്ക് മറുപടി കൊടുത്തത്. തെളിവ് പുറത്തുവിടണമെന്ന് നിതിൻ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്ദീപ് വാര്യർ കത്ത് പുറത്ത് വിട്ടത്. “എം.എസ് ഗോപാലകൃഷ്ണൻ അയച്ച കത്താണിത്. അദ്ദേഹമാണ് പിന്നെ ചെയർമാനായത്. ശിവരാജൻ വർഷങ്ങളായി സൂക്ഷിച്ചുവെച്ച കത്ത് പുറത്തുവിടുകയാണ് ” എന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കത്ത് പുറത്തു വിട്ടത്