പാലക്കാട്
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും സമരം നടക്കും. കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന ഉപേക്ഷിക്കുക, പാർലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
രാവിലെ പത്തിനാണ് പ്രതിഷേധം. പാലക്കാട്ടെ സമരം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.










