പരാജയത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി എ.വി. ഗോപിനാഥ്.
സിപിഎം കാലുവാരിയെന്നാണ് എ.വി. ഗോപിനാഥിന്റെ ആക്ഷേപം.
സിപിഎമ്മിലെ തർക്കങ്ങള്‍ കാരണം ചിലയിടങ്ങളില്‍ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളില്‍ ഉള്‍പ്പെടെ അത് പ്രതിഫലിച്ചു. തോല്‍വി അപ്രതീക്ഷിതമാണ്.
എല്‍ഡിഎഫിനൊപ്പം തുടരും. പെരിങ്ങോട്ടുകുറിശിയില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്ബതാം വാർഡായ ബൊമ്മണ്ണിയൂരില്‍ 130 വോട്ടുകള്‍ക്കാണ് ഗോപിനാഥ് തോറ്റത്.









