സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്, തങ്കപ്പൻ അച്ഛനെ പോലെയെന്ന്
സിപിഎമ്മില്‍ ചേർന്ന റിയാസ് തച്ചമ്ബാറ വീണ്ടും കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് പുറത്താക്കിയശേഷം സിപിഎമ്മില്‍ ചേർന്ന തച്ചമ്ബാറ മണ്ഡലം പ്രസിഡൻ്റായിരുന്ന റിയാസ് തച്ചമ്ബാറ ഡിസിസി പ്രസിഡൻ്റ് തങ്കപ്പനെ സന്ദർശിച്ചു.
ഒരാഴ്ച മുമ്ബാണ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും റിയാസിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ സിപിഎമ്മില്‍ ചേരുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തില്‍ റിയാസിനെ സ്വീകരിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ റിയാസ് തച്ചമ്ബാറ തിരിച്ചെത്തുന്നതാണ് കാണുന്നത്. വനിതകള്‍ നല്‍കിയ പരാതിയിലായിരുന്നു റിയാസിനെ തച്ചമ്ബാറ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. തന്നെ കൊണ്ട് പാർട്ടി വിട്ടുപോവാൻ കഴിയില്ലെന്നും ദിവസങ്ങളായി ഉറങ്ങിയിട്ടില്ലെന്നും റിയാസ് പ്രതികരിച്ചു.









