വാവിട്ട വര്‍ത്തമാനം വേണ്ടെന്ന് സരിനോട് സിപിഎം
വോട്ട് പരാമർശം വിവാദമായതോടെ ഇടത് സ്ഥാനാർഥി സരിന് നിർദേശവുമായി സിപിഎം .
വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടർമാരോടോ പറയേണ്ടതില്ലെന്നാണ് നിർദേശം. സരിൻ വോട്ടർമാരോട് വോട്ടഭ്യർഥന നടത്തിയാല്‍ മാത്രം മതിയെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസം സരിൻ നടത്തിയ ക്രോസ് വോട്ട് പരാമർശമാണ് വിവാദമായത്. 2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്തെന്നും ഇതാണ് ഷാഫി ജയിക്കാൻ കാരണമെന്നുമായിരുന്നു സരിൻ പറഞ്ഞത്.