സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍
പാലക്കാട് മീനാക്ഷിപുരം പൊലീസ്.അറസ്റ്റ് ചെയ്തു
പൂനയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയണ് അര്ജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയില്‍ നിന്ന് 75 പവൻ സ്വര്‍ണവും മൂവായിരം രൂപയും മൊബൈല്‍ ഫോണുമാണ് അര്ജുൻ ആയങ്കിയും സംഘവും തട്ടിയെടുത്തത്.
കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 11 പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു