വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് രാജി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് സുഹറ ബഷീര്‍ പറഞ്ഞു
പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ എസ് അംഗം സുഹറ ബഷീര്‍ രാജിവച്ചു. എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് രാജി. ബിജെപി പിന്തുണയോടെയാണ് സുഹറ ബഷീര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
അതിന് പിന്നാലെ സിപിഎം- 2lഅംഗങ്ങളുള്ള പിരായിരി പഞ്ചായത്തില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 8,ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി. .