പാലക്കാട്: സിപിഎമ്മില്‍ നിന്നും രാജിവെച്ച ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം വാണിവിലാസം ബ്രാഞ്ചംഗവും കര്‍ഷക സംഘം ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ജയന്‍ മലനാടാണ് ബിജെപിയില്‍ ചേര്‍ന്നത്.
ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപിയില്‍ ചേര്‍ന്ന് ജയന്‍ മലനാട് പറഞ്ഞു. ഒറ്റപ്പാലം മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാലന്‍ ജയന്‍ മലനാടിന് അംഗത്വം നല്‍കി.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ കുഞ്ഞനോടൊപ്പമായിരുന്നു ജയന്‍ മലനാട് പാര്‍ട്ടി വിട്ടത്. ചുനങ്ങാട് ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് കുഞ്ഞനും കര്‍ഷക സംഘം ഏരിയ കമ്മറ്റിയില്‍ നിന്നും ജയനും രാജിവെച്ചു. ചുനങ്ങാട് ലോക്കല്‍ കമ്മറ്റിക്ക് ഇരുവരും രാജിക്കത്ത് കൈമാറിയിരുന്നു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച നയപരമായ തീരുമാനങ്ങളിലെ അഭിപ്രായ വ്യത്യാസവും തങ്ങള്‍ക്കുണ്ടെന്ന് കുഞ്ഞന്‍ പറഞ്ഞു. ഭാവി പരിപാടി കുഞ്ഞന്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
RELATED STORIES