സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവച്ചു.
നവംബര്‍ 27, 28 തിയ്യതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്
ബ്രാഞ്ച് – ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാളയാര്‍ – എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ എറ്റവും കൂടുതല്‍ വിഭാഗീയ രൂക്ഷമായ കമ്മിറ്റിയായാണ് പാര്‍ട്ടി പുതുശ്ശേരിയെ കാണുന്നത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഏരിയാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍.
വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം സമ്മേളനങ്ങളില്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്നാണ് നേതൃത്വം തീരുമാനം റദ്ദാക്കിയത്.
ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റികള്‍ വിഭജിക്കാനുള്ള തീരുമാനം നേരത്തെ പാര്‍ട്ടി റദ്ദാക്കിയിരുന്നു.










