പാലക്കാട്
വർഗീയ ശക്തികളെ കേരളം പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. പാലക്കാട് നഗരസഭയിൽ രണ്ടാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജമാഅത്തെ ഇസ്ലാമിയുമായി മുന്നണിയുണ്ടാക്കാൻ മുസ്ലിംലീഗിന് മാത്രമേ സാധിക്കൂ. ജനങ്ങൾക്കൊപ്പമുള്ള ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ഏത് വഴിവിട്ട മാർഗവും സ്വീകരിക്കുന്ന നിലയിൽ ലീഗും യുഡിഎഫും എത്തിയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റിയംഗം വി സുരേഷ് അധ്യക്ഷനായി. എൽഡിഎഫ് മുനിസിപ്പൽ കൺവീനർ ടി കെ നൗഷാദ്, ഒന്ന്, രണ്ട് വാർഡ് സ്ഥാനാർഥികളായ ഷഹന, ഷെമീറ എന്നിവർ സംസാരിച്ചു.
ലോക്കൽ സെക്രട്ടറി അജിത് സക്കറിയ സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.