സേവ് സിപിഐ ഫോറം പലകാര്യങ്ങളിലും എടുക്കുന്ന നിലപാട് ശരിയാണെന്ന് ഇസ്മായില്‍ അഭിപ്രായപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ചിലരുടെ താല്പര്യത്തിനു വേണ്ടിയാണോയെന്നും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണ്ടേയെന്നും ഇസ്മായില്‍ ചോദിച്ചിരുന്നു.
നിലവില്‍ ഇസ്മയില്‍ പ്രവര്‍ത്തിക്കുന്ന ഘടകം ജില്ലാകൗണ്‍സില്‍ ആയതിനാല്‍ ഇവിടെ നിന്നുതന്നെ കര്‍ശന നടപടി വേണമെന്നും സ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നീക്കംചെയ്യണമെന്നുമുള്ള ആവശ്യമാണ് കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. വിമതപക്ഷത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാടാണ് മുതിര്‍ന്ന നേതാവായ ഇസ്മയില്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍, മുതിര്‍ന്ന നേതാവിനെതിരേ ജില്ലാതലത്തില്‍ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും നടപടി സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്