എൽ ഡി എഫിന്റെ നേതൃത്വത്തിൽ പല്ലശ്ശനയിൽ ധർണ്ണ സമരം നടത്തി.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടക്കുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ചു ചിറക്കോട് ജംഗ്ഷനിൽ ധർണ്ണ നടത്തി. എ. ജി. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി. ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ സി പി ഐ (എം,) ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സി പി ഐ നേതാവ് കെ. നാരായണൻ, ഡി വൈ എഫ് ഐ നേതാവ് മേഖല ട്രഷറർ കനകദാസ്, നാട്ടുകലകാര യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കിരൺചന്ദ്രശേഖരൻ, സി ഐ ടി യു നേതാവ് കെ. അനന്ദകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. പ്രമീള, സി പി ഐ നേതാവ് എം അലിമുത്തു തുടങ്ങിയവർ സംസാരിച്ചു.