ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ രോഗികൾക്കാവശ്യമായ ഭക്ഷണവുംകുടിവെള്ളവുമില്ല
പാലക്കാട്:ജില്ലാ ആശുപത്രിയിലെകോവിഡ് സെന്ററിൽ രോഗികൾക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതിൽ ആശങ്കയും പരാതിയും.കോവിഡ് രോഗികൾദിവസവും പലപ്പോഴായി ചൂടുവെള്ളംകുടിക്കേണ്ടതുണ്ടായിട്ടും ആവശ്യമുള്ള ചൂടുവെള്ളം പോലുംമതിയായ തോതിൽലഭിക്കുന്നില്ലെന്നാണ്പരാതി.കൃത്യ സമയത്ത് ആഹാരം കഴിച്ചിരിക്കേണ്ട ഷുഗർ രോഗികൾക്ക്ഭക്ഷണം സമയത്ത്ലഭിക്കാത്തത്രോഗികൾ പലവട്ടം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.ഒരാൾക്കും പ്രതിദിനം വിശപ്പടക്കാനുള്ള ഭക്ഷണം കിട്ടാറില്ലെന്ന് രോഗികൾ പറയുന്നു.പ്രായമായവർക്കു വേണ്ടസൗകര്യങ്ങൾപോലും ഒരുക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.