കോവിഡ് 19: ജില്ലയില്‍ 4892 പേര് ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4892 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 27) ജില്ലയില്‍ 351 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 97770 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 95261 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 306 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 311 സാമ്പിളുകൾ അയച്ചു. 37266 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 31914 പേർ രോഗമുക്തി നേടി.
ഇതുവരെ 204647 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1577 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയിൽ 14740 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്