പാലക്കാട് ജില്ലയിൽ ഇന്ന് 478 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
590 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 21) 478 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 269 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ , 4 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 590 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 45 പേർ
നാഗലശ്ശേരി സ്വദേശികൾ – 26 പേർ
കുത്തനൂർ സ്വദേശികൾ- 25 പേർ
ശ്രീകൃഷ്ണപുരം, മണ്ണാർക്കാട് സ്വദേശികൾ- 22 പേർ വീതം
ഒറ്റപ്പാലം സ്വദേശികൾ – 21 പേർ
അലനല്ലൂർ സ്വദേശികൾ- 18 പേർ
അകത്തെതറ സ്വദേശികൾ- 17 പേർ
കുലുക്കല്ലൂർ, പട്ടാമ്പി സ്വദേശികൾ- 16 പേർ വീതം
കോട്ടോപ്പാടം സ്വദേശികൾ- 15 പേർ
കുമരംപുത്തൂർ സ്വദേശികൾ- 12 പേർ
പുതുശ്ശേരി സ്വദേശികൾ -10 പേർ
തിരുവേഗപ്പുറ, തൃക്കടീരി, പൂക്കോട്ടുകാവ്, ഓങ്ങല്ലൂർ സ്വദേശികൾ -9 പേർ വീതം
വല്ലപ്പുഴ, പരുതൂർ, കണ്ണാടി, മുണ്ടൂർ സ്വദേശികൾ – 8 പേർ വീതം
മരുതറോഡ്, മണ്ണൂർ സ്വദേശികൾ -7 പേർ വീതം
തൃത്താല, കൊടുവായൂർ, കാഞ്ഞിരപ്പുഴ സ്വദേശികൾ-6 പേർ വീതം
കാവശ്ശേരി, തരൂർ, കൊപ്പം, കരിമ്പുഴ സ്വദേശികൾ – 5 പേർ വീതം
പെരുവമ്പ്, ചാലിശ്ശേരി, ഷോർണൂർ, മുതലമട, വടവന്നൂർ, ചിറ്റൂർ തത്തമംഗലം നഗരസഭ, കോട്ടായി സ്വദേശികൾ- 4 പേർ വീതം
തെങ്കര, മലമ്പുഴ, തിരുമിറ്റക്കോട്, ചളവറ, പുതുപ്പരിയാരം, ചെർപ്പുളശ്ശേരി, വെള്ളിനേഴി, വിളയൂർ, പട്ടിത്തറ സ്വദേശികൾ – 3 പേർ വീതം
നെല്ലായ തച്ചനാട്ടുകര തച്ചമ്പാറ, പിരായിരി, കൊല്ലങ്കോട്, വണ്ടാഴി, കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, ഷോളയൂർ സ്വദേശികൾ – 2 പേർ വീതം
കാരക്കുറിശ്ശി, നെന്മാറ, നല്ലേപ്പിള്ളി, പുതുക്കോട്, വടക്കഞ്ചേരി, കിഴക്കഞ്ചേരി, മാത്തൂർ, കൊടുമ്പ്, കപ്പൂർ, ആലത്തൂർ, എലപ്പുള്ളി, മുതുതല, അഗളി, പെരിങ്ങോട്ടുകുറിശ്ശി, മേലാർകോട്, വാണിയംകുളം, മങ്കര, കരിമ്പ, അനങ്ങനടി, കണ്ണമ്പ്ര സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4988 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 35 പേർ തൃശ്ശൂർ, 29 പേർ കോഴിക്കോട്, 44 പേർ എറണാകുളം, 78 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്