പാലക്കാട് ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
399 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 04) 292 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 36 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 254 പേർ, ആരോഗ്യ പ്രവർത്തകർ 2 പേർ എന്നിവർ ഉൾപ്പെടും. 399 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 3813 പരിശോധന നടത്തിയതിലാണ് 292 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.65 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 61 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 15 പേർ
മലമ്പുഴ സ്വദേശികൾ പത്തു പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ എട്ടു പേർ
കാവശ്ശേരി, പുതുപരിയാരം, പുതുശ്ശേരി സ്വദേശികൾ ഏഴ് പേർ വീതം
അകത്തെത്തറ സ്വദേശികൾ ആറു പേർ
അമ്പലപ്പാറ, മണ്ണൂർ, മരുതറോഡ്, വടക്കാഞ്ചേരി, വടവന്നൂർ സ്വദേശികൾ അഞ്ചു പേർ വീതം
ആലത്തൂർ, കണ്ണാടി, കൊല്ലങ്കോട്, പല്ലശ്ശന, ഷോർണൂർ, തരൂർ സ്വദേശികൾ നാലു പേർ വീതം
മണ്ണാർക്കാട്, ചളവറ, എലപ്പുള്ളി, കാരാകുറുശ്ശി, കരിമ്പുഴ, കൊടുമ്പ്, കുമരംപുത്തൂർ, കൊപ്പം, മേലാർകോട്, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പെരുവെമ്പ്, പിരായിരി, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, വെള്ളിനേഴി സ്വദേശികൾ മൂന്ന് പേർ വീതം
എലവഞ്ചേരി, അനങ്ങനടി, എരിമയൂർ, കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പ, കിഴക്കഞ്ചേരി, കൊടുവായൂർ, കോട്ടോപ്പാടം, നല്ലെപ്പിള്ളി, മങ്കര, നെല്ലായ, പറളി, പരുതൂർ, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുക്കോട്, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, തൃത്താല, വണ്ടാഴി, വാണിയംകുളം, വിളയൂർ സ്വദേശികൾ രണ്ടു പേർ വീതം
ആനക്കര, ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുത്തനൂർ, ലക്കിടി-പേരൂർ, മാത്തൂർ, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, നെന്മാറ, പട്ടിത്തറ, പുതുനഗരം, ഷോളയൂർ, തച്ചമ്പാറ, തെങ്കര സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2954 ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്