പാലക്കാട് ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനം കാഴ്ചവച്ച ജില്ലയിലെ മാധ്യമപ്രവർത്തകർ, ആയുർവേദ കോളജ് അധ്യാപകർ, വിദ്യാർഥികൾ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരെ ഭാരതീയ ചികിത്സാ വകുപ്പ് ആദരിച്ചു. കോവിഡ് പ്രതിരോധ പദ്ധതിയായ അമൃതം, ചികിത്സാ പദ്ധതിയായ ഭേഷജം, പുനരധിവാസ പദ്ധതിയായ പുനർജനി എന്നിവയെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടായക്കിയതിനാണു മാധ്യമപ്രവർത്തകരെ ആദരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. കെടിഡിസി ചെയർമാൻ പി.കെ. ശശി മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവർത്തകർക്കായി പ്രസ് ക്ലബ് സെക്രട്ടറി കെ. മധുസൂദനൻ കർത്താ, ആയുർവേദ കോളജുകൾക്കു വേണ്ടി ഡോ. നാഗഭൂഷൺ (പ്രിൻസിപ്പൽ, ശാന്തഗിരി ആയുർവേദ കോളജ്), ഡോ. ഷീബാ സുനിൽ (പ്രിൻസിപ്പൽ, അഹല്യ ആയുർവേദ കോളജ്), വിഷ്ണു ആയുർവേദ കോളജ് വിദ്യാർഥികൾ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി സെക്രട്ടറി ഡോ. ഇ. ബാസിം എന്നിവർ ആദരം ഏറ്റുവാങ്ങി. ഡോ. യു.ബാബു, ഡോ.എ. ഷാബു, ഡോ.എൻ. കേശവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ സേവനം കാഴ്ച വച്ച മാധ്യമപ്രവർത്തകർക്കു ഭാരതീയ ചികിത്സാ വകുപ്പിന്റെ പുരസ്കാരം കെടിഡിസി ചെയർമാൻ പി.കെ. ശശിയിൽ നിന്ന് പ്രസ് ക്ലബ്ബ് സെക്രട്ടറി മധുസൂദനൻ കർത്താ ഏറ്റുവാങ്ങുന്നു.