മുണ്ടൂർ: മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കോവിഡ് വാക്സിനേഷനിൽ വ്യാപകമായക്രമക്കേടിലും സി.പി.എം രാഷ്ട്രീയവത്കരണത്തിലും പ്രതിഷേധിച്ചു കൊണ്ടു് മുണ്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തി. കെ.പി.സി.സി.ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.പി.വിജയകുമാർ, സി.വി.വിജയൻ, സുജാത, കെ.ജി.സുകുമാരൻ, സി.എം.മൂസ്സാ, പി.പി.സുരേന്ദ്രൻ, പി.വി.വിനുപ്, പി.കെ.കാജാ ഹുസൈൻ, പി.കെ.ജ്യോതിപ്രസാദ്, എ.രാമദാസ് എന്നിവർ പ്രസംഗിച്ചു.










