ഓണത്തിനുശേഷം നെല്ലിയാമ്പതിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.
നെല്ലിയാമ്പതി:- മലയോരമേഖലയായ നെല്ലിയാമ്പതിയിൽ ഓണത്തിനുശേഷം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഓണതിന് മുൻപുവരെ രോഗികളുടെ എണ്ണം മൂന്നിനടുത്ത് ആയിരുന്നുവെങ്കിൽ ഈ ഓണം അവധിക്കുശേഷം രണ്ടക്കം ആയിരിക്കുകയാണ്. ഓണം അവധിക്ക് വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചതാണ് പ്രധാന കാരണമെന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ RTPCR ടെസ്റ്റ് എടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ ഒരുകൂട്ടംജനങ്ങളും, വിനോദസഞ്ചാരികളും കൃത്യമായിപാലിക്കാത്തതാണ് രോഗവ്യാപനത്തിന് മറ്റൊരുകാരണമെന്നാണ് ആരോഗ്യവകുപ്പ്അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. തോട്ടംതൊഴിലാളികൾ അന്യസംസ്ഥാനങ്ങളിലേക്ക് പോയിവരുന്ന കാര്യങ്ങളെക്കുറിച്ച് എസ്റ്റേറ്റ് ഉടമകൾ കൃത്യമായി അന്വേഷിക്കുന്നില്ല, എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പോയിവരുന്ന ഇവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാതെ കറങ്ങിനടക്കുന്നു എന്നതും രോഗവ്യാപനത്തിൻ്റെ തീവ്രത വർദ്ധിക്കുവാനുള്ള ഒരു പ്രധാന കാരണമാണ്.
കഴിഞ്ഞദിവസം നെല്ലിയാമ്പതിയിൽ നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ 27 പേരെ പരിശോധിച്ചതിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ആദിവാസികളും തോട്ടം തൊഴിലാളികളും തിങ്ങി പ്പാർക്കുന്ന മലയോരമേഖലയായ നെല്ലിയാമ്പതിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യമേഖലയുടെ നല്ലപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.










