കോവിഡ് വ്യാപനംകൂടുന്നു.ജനങ്ങൾ ആശങ്കയിൽ. 2021 ജൂലൈ 25 ഞായറാഴ്ച പല്ലശ്ശന കല്ലംപറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് രാവിലെ 9 മണി മുതൽ 10 30 മണി വരെ ആൻ്റിജൻക്യാമ്പ് നടത്തിയതിൽ 50പേർ പങ്കെടുത്തു. 15പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ ക്യാമ്പിൽ പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിച്ച ഏവരോടും നന്ദി അറിയിച്ചു. കോവിഡ് നിരക്കുകൾ കൂടുന്ന ഈ സാഹചര്യത്തിൽ ഏവരും ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.