ചിറ്റൂർ: പ്ലാച്ചിമടയിൽ ഉദ്ഘാടന വേദിക്ക് സമീപം അനുമതിയില്ലാതെയെത്തി മുദ്രാവാക്യം മുഴക്കിയ പതിനൊന്നു പേരെ മീനാക്ഷിപുരം പോലീസ് കേസെടുത്തു അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പ്ലാച്ചിമട കോളവിരുദ്ധ സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ തുടങ്ങി 11 പേരെയാണ് അറസ്റ്റുചെയ്തത്.
ഇന്നലെ വൈകുന്നേരം 3.45 ന് പ്ലാച്ചിമട കോള കമ്പനി കോന്പൗണ്ടിനകത്തു വെച്ചായിരു ന്നു പതിനൊന്നു പേരും മുദ്രാവാക്യം മുഴക്കിയത്. കൊക്കോ കോള കന്പനി ഉടൻ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം മുഴക്കി കന്പനി ക്കകത്ത് എത്തിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉദ്ഘാടന സ്ഥലത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിരുന്നു.










