ആലത്തൂർ ബ്ലോക്ക്_പഞ്ചായത്ത് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു*
ആലത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ടിൽ നിന്ന് വകയിരുത്തിയ 30 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികളിൽ വടക്കഞ്ചേരി , കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ചവ വിതരണം ചെയ്തു . വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് സാമഗ്രികൾ വിതരണം ചെയ്തത് . ആന്റിജൻ കിറ്റ്, ഓരോ വാർഡിലേക്കും രണ്ട് വീതം പൾസ് ഓക്സീമീറ്ററും കോവിഡിൻ്റെ മുൻനിര പോരാളികളായ ആശാ പ്രവർത്തകർക്ക് സാനറ്റെസർ, ഫേസ് ഷീൽഡ്, എൻ – 95, സർജിക്കൽ മാസ്കുകൾ, പുനരുപയോഗിക്കാവുന്ന കൈയുറകൾ എന്നിവയും ആണ് വിതരണം ചെയ്തത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉൽഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് കെ.സി.ബിനു അധ്യക്ഷനായി . ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അലീമ സ്വാഗതവും വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്,കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വനജ രാധാകൃഷ്ണൻ, സുനിത ശശിധരൻ, പ്രേമലത, പി.ട്ടി രജനി എന്നിവർ പങ്കെടുത്തു. വടക്കഞ്ചേരി ആശുപത്രി സുപ്രണ്ട് മജീഷ് നന്ദി പറഞ്ഞു.










