മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.എംഎൽഎ എ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു
മുണ്ടൂർ പഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെയുംകോവിഡ് പ്രതിരോധ നടപടികൾക്കും ഡിസിസി(ഗൃഹവാസ പരിചരണ കേന്ദ്രം)തുടക്കമായി. ഒമ്പതാംമൈൽപ്രി മെട്രിക് ഹോസ്റ്റലിന്റെഇരു നിലക്കെട്ടിടത്തിൽആരംഭിച്ചഡിസിസി യുടെ ഉദ്ഘാടനംമലമ്പുഴഎംഎൽഎ എ.പ്രഭാകരൻ നിർവഹിച്ചു.മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത അധ്യക്ഷയായി.98 കിടക്ക സൗകര്യമുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും വളണ്ടിയർമാരുടെയും 24 മണിക്കൂർ സേവനം സെന്ററിൽ ലഭ്യമാകും.ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെരീഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണൻ, വാർഡ് മെമ്പർ രാജേഷ്,ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്കുമാർ,മെഡിക്കൽ ഓഫീസർമാർ,പഞ്ചായത്തംഗങ്ങൾതുടങ്ങിയവർപങ്കെടുത്തു.










