കേരളശ്ശേരി ഹൈസ്ക്കൂളിലെ എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംയുക്തമായി കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി
കേരളശ്ശേരി : ‘കരുതലാണ് കരുത്ത്, കൂടെയുണ്ട് ഞങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായി ഹയർസെക്കന്ററി സ്കൂൾ കേരളശ്ശേരിയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും, സ്കൗട്ട്സ് ആൻഡ് ഗൈഡ്സും സംയുക്തമായി കേരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ
സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി നീലകണ്ഠൻ നമ്പൂതിരിയിൽ നിന്നും കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ എ ഷീബ, ഹെൽത്ത് ഇൻസ്പെക്ടർ പി സാജൻ, ഡോ. ആതിര എന്നിവർ ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എം രമ, മെമ്പർമാരായ രാജീവ് മാസ്റ്റർ, ഷാജിത ബി, ഫെബിൻ റഹ്മാൻ, കോൺഗ്രസ് മണ്ഡലം അനിൽ, റിട്ടേർഡ് എസ് ഐ വേലായുധൻ പി, അദ്ധ്യാപകരായ കെ കൃഷ്ണൻ കുട്ടി, ദേവദാസ് എം, നൗഷാദ് വി എം, എ ടി ഹരിപ്രസാദ്, രമേഷ് കെ പി എന്നിവർ സംസാരിച്ചു










