കോവിഡ് വ്യാപനം:രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു
പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ മേൽനോട്ടത്തിൽ തന്നെ ഹോമിയോ ഡിസ്പെൻസറികളിലൂടെ വിതരണം ചെയ്യപ്പെടുന്ന രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വീടുകളിലെത്തിച്ചു നൽകാൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് മണ്ഡലങ്ങളിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചു.ആളുകൾ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടാൽ ഡിസ്പെൻസറികളിൽ നിന്ന് മരുന്ന് കലക്റ്റ് ചെയ്ത് വീടുകളിലെത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.

Photo: ഫ്രറ്റേണിറ്റി ഷൊർണൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വീടുകളിൽ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് എത്തിച്ചു കൊടുക്കുന്നു.