പാലക്കാട്: നഗരത്തിൽ കോവിഡ് ബാധിതർ കൂടുന്നു. ജില്ലയിൽ ഏറ്റവുംകൂടുതൽ കോവിഡ് ബാധിതരുള്ളതും പാലക്കാട് നഗരസഭാ പരിധിയിലാണ്. ഒരാഴ്ചയ്ക്കിടെ പാലക്കാട് നഗരസഭാ പരിധിയിലെ 1,005 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് പാലക്കാട് നഗരസഭയിൽ 19 തീവ്രബാധിത മേഖലകളാണുള്ളത്.
നഗരത്തിലെ രോഗവ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്ചമുതൽ പാലക്കാട് ഗവ. വിക്ടോറിയകോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ 160 കിടക്കക്കളോടുകൂടി സി.എഫ്.എൽ.ടി.സി. (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റർ) തുടങ്ങുമെന്ന് ജില്ലാ ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.