പാലക്കാട്കോവിഡ് മഹാമാരിയുടെ ഭീതിയുമായി പരിശോധനയ്ക്കെത്തുന്നവരെ ചില സ്വകാര്യ ലാബുകൾ പിഴിയുന്നു. പരശോധനയ്ക്ക് എത്തുന്നവരിൽനിന്ന് അമിത തുക ഈടാക്കിയാണ് കൊള്ള. ആർടിപിസിആറിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 1700 രൂപയും ആന്റിജന്‍ 300 രൂപയുമാണ്. രണ്ട് പരിശോധനയ്ക്കും 200 രൂപ വീതമാണ് അധികം വാങ്ങുന്നത്.മിക്ക ലാബുകളും സർക്കാർ നിശ്ചയപ്രകാരം നിരക്ക് ഈടാക്കുമ്പോൾ ഏതാനും പേർ മാത്രമാണ് കൊള്ളലാഭത്തിന് ശ്രമിക്കുന്നത്