Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കര്‍ഫ്യൂ: ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി

Palakkad News by Palakkad News
4 years ago
in PALAKKAD
0
അതിര്‍ത്തിയില്‍ കർശ്ശന പരിശോധന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ നിയന്ത്രിക്കുന്നതാണ് രാത്രികാല കര്‍ഫ്യൂ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാന അതിര്‍ത്തി ആയതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ എത്തുന്നവര്‍ക്കും   ദീര്‍ഘദൂര യാത്രക്കാര്‍ക്കും രാത്രികാല കര്‍ഫ്യൂ ബുദ്ധിമുട്ടുണ്ടാകാതെ ഗതാഗതം അനുവദിക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്  ഡി. വൈ. എസ്.പി   പി. എസ്. ബിജുകുമാര്‍ പറഞ്ഞു. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ചുറ്റിത്തിരിയുന്നതും കൂട്ടം കൂടുന്നതും അനുവദിക്കുന്നതല്ലെന്നും  ഡി. വൈ. എസ്. പി  അറിയിച്ചു.

പ്രധാന ടൗണുകളിലും അതിര്‍ത്തികളിലും പ്രത്യേക പരിശോധന

രാത്രികാല കര്‍ഫ്യുവിന്റെ  ഭാഗമായി എല്ലാ സ്റ്റേഷന്‍ പരിധികളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ദേശീയപാതകള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി പ്രത്യേക ടീമുകളെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാതെ ബോധവത്ക്കരണം നല്‍കുന്നതിനാണ് പോലീസ് പ്രത്യേകശ്രദ്ധ നല്‍കുന്നത്.

അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല

മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, പമ്പുകള്‍, രാത്രി ഷിഫ്റ്റ് ജീവനക്കാര്‍, പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവയെ രാത്രികാല കര്‍ഫ്യൂവില്‍ നിന്ന്   ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം, ചരക്കുഗതാഗതം എന്നിവയ്ക്കും നിയന്ത്രണങ്ങളില്ല. ഷോപ്പിംഗ് മാളുകളും സിനിമാ തീയേറ്ററുകളും വൈകിട്ട്  7. 30 ന് മുന്‍പായി അടയ്ക്കാനും നിര്‍ദേശമുണ്ട്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഹോം ഡെലിവറി, ടേക്ക് എവേ എന്നീ സര്‍വീസുകള്‍ രാത്രി ഒമ്പതിനുശേഷം അനുവദിക്കുന്നതല്ല.

Previous Post

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

Next Post

കോവിഡ് കോൾ സെന്റർ : 0491 2505309, 8301803282

Palakkad News

Palakkad News

Next Post
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

കോവിഡ് കോൾ സെന്റർ : 0491 2505309, 8301803282

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News