പാലക്കാട്ജില്ലയിൽ 10 ഡൊമിസിലറി കെയർ സെന്ററും ഒരു സിഎഫ്എൽടിസിയും അടിയന്തരമായി തുറക്കും. നാല് ഡൊമിസിലറി കെയർ സെന്റർ രണ്ടു ദിവസത്തിനകം തുറക്കും. പാലക്കാട് നഗരസഭാ പരിധിയിൽ വിക്ടോറിയ കോളേജിലാണ് സിഎഫ്എൽടിസി തുറക്കുക. കൂടാതെ എല്ലാ പഞ്ചായത്തിലും ഡൊമിസിലറി കെയർ സെന്റർ കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്.നിലവിൽ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രി, സിഎഫ്എൽടിസിയായ കഞ്ചിക്കോട് കിൻഫ്ര, സിഎസ്എൽടിസിയായ മാങ്ങോട് കേരള മെഡിക്കൽ കോളേജ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി, പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളത്.