കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50000/- ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ ഭാര്യ/ ഭര്‍ത്താവ്/ മാതാപിതാക്കള്‍/ മക്കള്‍ / ആശ്രിതരായ സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് ധനസഹായത്തിന് അപേക്ഷിക്കാന്‍ അര്‍ഹത. ധനസഹായത്തിനായി relief.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ് (ഐ.സി.എം. ആര് നല്കിയ മരണസര്‍ട്ടിഫിക്കറ്റ്, ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് (ഡി.ഡി.ഡി), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി കോഡ് സഹിതമുള്ള ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് വില്ലേജ് ഓഫീസുകളിലോ താലൂക്കുകളിലോ ലഭിക്കും. ധനസഹായത്തിന് അര്‍ഹരായവര്‍ അപേക്ഷ ഉടനെ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്